Thursday, July 13, 2023

കഥകളി ആസ്വാദനക്കളരി ശില്പശാല / Vidyarangam Sasthamcottah

 വിദ്യാരംഗം ശാസ്താംകോട്ട

കഥകളി ആസ്വാദനക്കളരി ശില്പശാല

ടി.കെ.ഡി.എം.യു.പി.എസ്.
                ശൂരനാട്.
                 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉത്ഘാടനവും , കഥകളി ആസ്വാദനക്കളരി ശില്പശാലയും 13/07/2023 വ്യാഴാഴ്ച സ്കൂൾ അങ്കണത്തിൽ വെച്ച് ബഹുമാന്യനായ പി.ടി. എ.പ്രസിഡന്റ് ശ്രീ. അബ്ദുൽ വഹാബിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.. ഇതിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം, വിദ്യാരംഗം സബ് ജില്ല കോർഡിനേറ്റർ ശ്രീ. സജികുമാർ സർ നിർവ്വഹിക്കുകയും, മുഖ്യാതിഥിയായി എത്തിച്ചേർന്ന കലാമണ്ഡലം ശ്രീ.അനിൽകുമാർ സാറിന് ആദരവ് സമർപ്പണം വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കമ്മിറ്റി അംഗം ശ്രീ. ബിനു സാർ നിർവ്വഹിക്കുകയും ചെയ്തു. പ്രസ്തുതയോഗത്തിന് ആശംസകൾ നേർന്ന് കൊണ്ട് ബഹുമാന്യയായ വാർഡ് മെമ്പർ ശ്രീമതി അജ്ഞലിനാഥും, ശൂരനാട് ഗവ.എച്ച്.എസ്.എസിലെ. സീഡ് കോർഡിനേറ്റർ ശ്രീ.രാജേന്ദ്രൻ സാറും സന്നിഹിതരായി.
കേരളത്തിന്റെ തനത് കലാരൂപമായ കഥകളി , മുന്ദ്രകളുടെയും , ഭാവാഭിനയങ്ങളുടെയും, വേഷവിധാനങ്ങളുടെയും , നവരസങ്ങളുടെയും , ചമയങ്ങളുടെയും അകമ്പടിയോടെ കുഞ്ഞു മനസ്സുകളിലേക്ക് പകർന്ന് നൽകി , കഥകളി ആസ്വാദനക്കളരി വേദിയെ ധന്യമാക്കിത്തീർത്ത പ്രിയ കലാകാരൻ കലാമണ്ഡലം അനിൽകുമാർ സാർ കഥകളി എന്ന കലാരൂപം എത്രത്തോളം സുന്ദരവും , ആസ്വാദ്യകരവുമാണെന്ന ബോധ്യം കുട്ടികളിൽ വളരെ രസകരമായ നിലയിൽ അഭിനയിച്ച്  അവതരിപ്പിച്ച് അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ധന്യമുഹൂർത്തമാക്കി തീർക്കുവാൻ ഈ വേദി കൊണ്ട് സാധിച്ചു എന്നത് തികച്ചും സന്തോഷകരമായ ഒന്നായിരുന്നു.

ശില്പശാലയുടെ പ്രസക്ത ഭാഗങ്ങൾ വീഡിയോ കാണുന്നതിന് ചുവടേ നൽകിയിരിക്കുന്ന Click Here ബട്ടണിൽ Press ചെയ്യുക.




കഥകളി ആസ്വാദനക്കളരി ശില്പശാല / Vidyarangam Sasthamcottah

  വിദ്യാരംഗം ശാസ്താംകോട്ട കഥകളി ആസ്വാദനക്കളരി ശില്പശാല ടി.കെ.ഡി.എം.യു.പി.എസ്.                 ശൂരനാട്.                  വിദ്യാരംഗം കലാ സാഹിത...